ഗോവിന്ദച്ചാമിയെ പിടികൂടാനായിട്ടില്ലെന്ന് പൊലീസ്; വ്യാപക തെരച്ചിൽ

ഗോവിന്ദച്ചാമിയെ പിടികൂടാനായിട്ടില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്
govindachamys jailbreak friday morning

ഗോവിന്ദച്ചാമി

Updated on

‌കണ്ണൂർ: ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിലായെന്ന വിവരങ്ങൾ പുറത്തു വന്നെങ്കിലും സ്ഥിരീകരിക്കാതെ പൊലീസ്. ഗോവിന്ദച്ചാമിയെ പിടികൂടാനായിട്ടില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

കണ്ണൂർ തളാപ്പിലെ വീട്ടിൽ നിന്നുമാണ് ഇയാൾ പിടിയിലായതെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയതെന്ന തരത്തിലായിരുന്നു വിവരങ്ങൾ പുറത്തു വന്നിരുന്നത്. എന്നാലിത് നിഷേധിച്ച് പൊലീസ് രംഗത്തെത്തി. 

വെള്ളിയാഴ്ച പുലർച്ചെ 4 മണി‍ക്കും 6 മണിക്കുമിടയിലാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് വിവരം. സംഭവത്തിൽ ജയിൽ അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായതായി ആരോപണമുണ്ട്.

ഇയാൾ കിടന്നിരുന്ന സെല്ലിന്‍റെ ഇരുമ്പു കമ്പികൾ മുറിച്ച നിലയിലാണ്. തുടർന്ന് ജയിലിന്‍റെ മതിൽ തുണി ഉപയോഗിച്ച് ഊർന്നിറങ്ങുകയായിരുന്നെന്നാണ് വിവരം.ഗോവിന്ദച്ചാമിക്ക് ആരാണ് ആയുധം എത്തിച്ച് നൽകിയത് എന്നത് വ്യക്തമല്ല. ജയിലിന് അകത്തു നിന്നോ പുറത്തു നിന്നോ അദ്ദേഹത്തിന് സഹായം ലഭിച്ചതായുള്ള സൂചനയുണ്ട്.

2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരിലേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്‍റിൽ വച്ചാണ് സൗമ്യ ക്രൂരമായി ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു. 

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com