ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ല; സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി അന്വേഷണ റിപ്പോർട്ട്

സെല്ലിൽ തുണികൾ എങ്ങനെ എത്തി എന്നത് സംബന്ധിച്ച് വ്യക്തതയില്ല
govindachami jail break ig report

ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ല; സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി അന്വേഷണ റിപ്പോർട്ട്

Updated on

തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. ജീവനക്കാരോ തടവുകാരോ ഗോവിന്ദച്ചാമിയെ സഹായിച്ചതിന് തെളിവുകളില്ല. എന്നാൽ, ജയിലിൽ സുരക്ഷ വീഴ്ചയുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്‍റ് ജയിൽ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

തിങ്കളാഴ്ച രാത്രി ജയിൽ ഡിജിപിക്ക് റിപ്പോർട്ട് കൈമാറി. സ്ഥിരം പ്രശ്നക്കാരനായ ഗോവിന്ദച്ചാമിയെ ആരും സഹായിക്കാൻ വഴിയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജയിൽ ചാടിയത് തനിച്ചാണ്. ഗോവിന്ദച്ചാമിയുടെ ഇടതുകൈക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ, സെല്ലിൽ തുണികൾ എങ്ങനെ എത്തി എന്നത് സംബന്ധിച്ച് വ്യക്തതയില്ല. റിമാൻഡ് തടവുകാർ അലക്കി ഉണക്കാനിട്ടപ്പോഴാകാം പ്രതി തുണി സംഘടിപ്പിച്ചത്.

ആദ്യത്തെ ചെറുമതിൽ ചാടിക്കടക്കാൻ രണ്ട് വീപ്പകൾ ഉപയോഗിച്ചു. ഒരു വീപ്പ നേപത്തെ മതിലിന് സമീപത്തുണ്ടായിരുന്നു. പൊക്കം കൂട്ടാൻ മറ്റൊരെണ്ണം കൂടി ജയിൽ വളപ്പിൽ നിന്ന് ശേഖരിച്ചു.

ജയിൽ അഴികൾ മുറിച്ചതിൽ വിശദമായ ശാസ്ത്രീയ അന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്. എത്ര ദിവസം കൊണ്ടാണ്, ഏത് ആയുധം കൊണ്ട് അഴികൾ മുറിച്ചതെന്ന് ശാസ്ത്രീയമായി കണ്ടെത്തണം. അരം പോലുള്ള ഉപകരണം ഇയാളിൽ നിന്ന് കണ്ടെടുത്തെങ്കിലും ഇത് ഉപയോഗിച്ച് മുറിക്കാൻ ഏറെ കാലമെടുക്കും എന്ന സംശയം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com