ഗോവിന്ദച്ചാമി ജയിൽ ചാടാൻ‌ പദ്ധതിയിട്ടത് തനിച്ചെന്ന് കണ്ടെത്തൽ

സഹതടവുകാരായ നാല് തമിഴ്നാട് സ്വദേശികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും.
Govindachamy found out he planned to jump out of jail alone

ഗോവിന്ദച്ചാമി

Updated on

കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെന്‍ട്രൽ ജയിലിൽ നിന്ന് ചാടാൻ‌ പദ്ധതിയിട്ടത് തനിച്ചെന്ന് കണ്ടെത്തൽ. ജയിലിന് അകത്ത് നിന്നോ പുറത്ത് നിന്നോ സഹായം ലഭിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ.

എന്നാൽ ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം നാല് സഹതടവുകാർക്ക് അറിയാമായിരുന്നുവെന്നും കണ്ടെത്തി.

സഹതടവുകാരായ നാല് തമിഴ്നാട് സ്വദേശികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തു.

ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും കണ്ണൂർ ജയിലിൽ സുക്ഷാവീഴ്ച്ചയുണ്ടായതായും സർക്കാർ നിയോഗിച്ച സമിതി അംഗം ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ വിലയിരുത്തിയിരുന്നു. ജയിലുകളുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം നൽകുമെന്നും രാമചന്ദ്രൻ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com