
ഗോവിന്ദച്ചാമി സെൻട്രൽ ജയിലിൽ ചാടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
fileimage
കണ്ണൂർ: ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തേക്കു ചാടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍ നിന്നും പുലര്‍ച്ചെ 1.15 ഓടെ സെല്ലിന്‍റെ അഴികള്‍ മുറിച്ച് മാറ്റി രക്ഷപ്പെടുന്നതും പുറത്തിറങ്ങിയതിനു പിന്നാലെ മുറിച്ച അഴികള്‍ കെട്ടിവയക്കുന്നതും വ്യക്തമാണ്. 4 മണിയോടെ പത്താം ബ്ലോക്കിന്‍റെ മതില്‍ ചാടിക്കടന്ന് പുറത്തെത്തിയ ഗോവിന്ദച്ചാമി പുലര്‍ച്ചെ 4.15 വരെ ജയില്‍ വളപ്പിനുള്ളിലെ മരത്തിന് സമീപം നിന്ന ശേഷം പുലര്‍ച്ചയോടെ ജയില്‍ ചാടുകയായിരുന്നു.
മാസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് ജയില്‍ ചാടിയതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജയിൽചാടാൻ ആരുടെയുo സഹായം ലഭിച്ചില്ലെന്ന് ഗോവിന്ദചാമി പൊലീസിന് നേരത്തെ മൊഴി നൽകിയിരുന്നു. സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി വടം പോലെ ഉപയോഗിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു.
പിന്നീടാണ് 9 മണിയോടെ തളാപ്പിലെ റോഡില്‍വച്ച് ഇയാളെ കണ്ടതായി വിവരം ലഭിക്കുന്നത്. സംശയം തോന്നി ഗോവിന്ദച്ചാമീ എന്ന് ബസ് ഡ്രൈവര്‍ വിളിച്ചതോടെ ഇയാള്‍ ഓടിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് തളാപ്പ് മേഖലയിലെത്തിയ ഇയാൾ പൊലീസ് പുറകെയുണ്ടെന്ന് മനസിലാക്കിയതോടെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്‍റെ മതിൽ ചാടി കോമ്പൗണ്ടിലെ കിണറ്റിലേക്ക് ചാടുകയുമായിരുന്നു. അവിടെ നിന്നാണ് ഇയാൾ പിടിയിലാവുന്നത്.