ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ജൂലായ് 26നാണ് ഗോവിന്ദച്ചാമി ജയിൽച്ചാടിയത്.
Govindachamy's prison rules; Crime Branch will investigate

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

Updated on

കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായിരിക്കും കേസ് അന്വേഷിക്കുക. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. സംസ്ഥാന പൊലീസ് മേധാവി ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കി.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ജൂലായ് 26നാണ് ഗോവിന്ദച്ചാമി ജയിൽച്ചാടിയത്. തുടർന്ന് നീണ്ട മണിക്കൂറുകളുടെ അന്വേഷണത്തിനെടുവിലാണ് കണ്ണൂർ തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്ന് ഗോവിന്ദച്ചാമിയെ പിടികൂടിയത്.

തുടർന്ന് അന്വേഷണത്തിന്‍റെ ഭാഗമായി ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. വിയ്യൂരിലെ അതീവസുരക്ഷ ജയിലിൽ ഏകാന്ത സെല്ലിലേക്കാണ് ഗോവിന്ദചാമി ഇപ്പോൾ തടവിൽ കഴിയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com