
തിരുവനന്തപുരം: മഹാരാജാസ് കോളെജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ഗൂഢാലോചനയുടെ ഭാഗമായതിനാലാണ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചനക്കാർ കൈകാര്യം ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ വിരുദ്ധ-എസ്എഫ്ഐ വിരുദ്ധ ക്യംപെയ്നിന്‍റെ പേരിൽ നടന്നാൽ മാധ്യമങ്ങൾക്കതിരെയും കേസെടുക്കും. കേസിന്‍റെ മെറിറ്റിലേക്ക് പോകുന്നില്ല.
മാധ്യമപ്രവർത്തക റിപ്പോർട്ട് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമായാണ്. വെറുതെ അത്തരത്തിലൊരു റിപ്പോർട്ട് വരില്ല. ഗൂഢാലോചന നടത്തിയവരെ നിയമത്തിന്‍റെ മുൻപിൽ കൊണ്ടുവരുമെന്നും ഗോവിന്ദൻ പറഞ്ഞു.