റേഷൻ കടകൾ വഴി ഇനി 10 രൂപയ്ക്ക് കുപ്പിവെള്ളം

കെഐഐഡിസിയുടെ അപേക്ഷ പരിഗണിച്ച് മന്ത്രി ജി ആർ അനിലാണ് അനുമതി നൽകിയിരിക്കുന്നത്
Representative image
Representative image
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ വഴി 10 രൂപയ്ക്ക് കുപ്പിവെള്ളം വിൽക്കാൻ അനുമതി. പൊടുമേഖലാ സ്ഥാപനമായ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്‍റ് കോർപറേഷന്‍റെ കീഴിൽ ഉൽപ്പാദിപ്പിക്കുന്ന 'ഹില്ലി അക്വാ' കുപ്പിവെള്ളമാണ് റേഷൻകടകൾ വഴി വിൽപ്പന നടത്തുക.

കെഐഐഡിസിയുടെ അപേക്ഷ പരിഗണിച്ച് മന്ത്രി ജി ആർ അനിലാണ് അനുമതി നൽകിയിരിക്കുന്നത്. വിതരണത്തിനായി കെഐഐഡിസിയുമായി ഉടൻ ധാരണപത്രം ഒപ്പുവെയ്ക്കും. എട്ടു രൂപ നിരക്കിൽ റേഷൻ കടകളിൽ കുപ്പിവെള്ളം എത്തിച്ചു നൽകണം

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com