സിനിമ കോൺക്ലേവ് ഉടൻ ഉണ്ടായേക്കില്ല; കോടതി തീരുമാനം വരട്ടെയെന്ന നിലപാടിൽ സർക്കാർ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കോൺക്ലേവ് നടത്താൻ സർക്കാർ തീരുമാനിച്ചത്
govt cinema conclave extended
Minister Saji CheriyanFile
Updated on

തിരുവനന്തപുരം: സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കോൺക്ലേവ് നവംബർ 23 ന് നടന്നേക്കില്ല. നിലവിലെ പ്രതിഷേധങ്ങളിൽ കോടതി നിലപാട് കൂടി വ്യക്തമായിട്ടാവും കോൺക്ലേവ് നടത്തുക. സംഘടനകൾ തമ്മിലുള്ള ചർച്ചകൾ അനിവാര്യമെന്നും സമവായമെത്തിയശേഷം മാത്രം കോൺക്ലേവ് നടത്തുമെന്നുമാണ് സർക്കാർ ആലോചന.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കോൺക്ലേവ് നടത്താൻ സർക്കാർ തീരുമാനിച്ചത്.

ആരോപണം നേരിടുന്ന നടൻ മുകേഷിനെ സമിതിയിൽനിന്നൊഴിവാക്കും. നടി മഞ്ജുവാര്യരും ഛായാഗ്രാഹകൻ രാജീവ് രവിയും നേരത്തേതന്നെ ഒഴിവായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com