കോതമംഗലത്ത് കാട്ടാന വീണ് കിണർ തകർന്ന സംഭവം; സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി

വീട്ടിലെത്തിയാണ് എംഎൽഎ ഗൃഹനാഥൻ വി.കെ. വർഗീസിന് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്
govt hand over the financial assistance for the well collapse Kothamangalam due to a wild elephant falling on it

കോതമംഗലത്ത് കാട്ടാന വീണ് കിണർ തകർന്ന സംഭവം; സർക്കാർ പ്രഖ്യാപിച്ച ധനസഹായം ആന്‍റണി ജോൺ എംഎൽഎ കൈമാറി

Updated on

കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാന തകർത്ത കുടിവെള്ള കിണർ പുനർ നിർമിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം ആന്‍റണി ജോൺ എംഎൽഎ കൈമാറി. വീട്ടിലെത്തിയാണ് എംഎൽഎ ഗൃഹനാഥൻ വി.കെ. വർഗീസിന് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.

ഒപ്പം പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഗോപി, വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻ,കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ. അധീഷ്, മേക്കപ്പാല ഡപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ധിധീഷ് കെ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമൽ വിശ്വം, സണ്ണി വർഗീസ്, സിപിഎം ഏരിയ കമ്മിറ്റി അംഗം പി.എം. അഷറഫ്, സിപിഎം ലോക്കൽ സെക്രട്ടറി അഖിൽ സുധാകരൻ,ബിജെപി മണ്ഡലം സെക്രട്ടറി, എം. സുരാജ്,ബിനിൽ വാവേലി, ജ്യൂവൽ ജൂഡി,കെ.എസ്. ഗിരീഷ്, എൻ.പി. പൗലോസ്, റീന ലാജു,വനം വകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാർ എന്നിവരും ഉണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com