കുഴൽനാടനെതിരേ വിജിലൻസ് അന്വേഷണത്തിന് അനുമതി

ഇടുക്കിയിലെ ഉടുമ്പൻചോല താലൂക്കിൽ കെട്ടിടം വാങ്ങിയതിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം
Mathew Kuzhalnadan, MLA
Mathew Kuzhalnadan, MLA
Updated on

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരേ വിജിലൻസ് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ഇടുക്കിയിലെ ഉടുമ്പൻചോല താലൂക്കിൽ കെട്ടിടം വാങ്ങിയതിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം.

1.14 ഏക്കർ സ്ഥലവും കെട്ടിടവുമായി ബന്ധപ്പെട്ട ഇടപാടിൽ പ്രാഥമിക അന്വേഷണം നടത്താനാണ് ഉത്തരവ്. മാത്യു കുഴൽനാടന്‍റെ പേര് ഉത്തരവിൽ പരാമർശിക്കുന്നില്ല. എന്നാൽ, ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ സർവേ നമ്പറാണുള്ളത്.

ഭൂമി വാങ്ങിയതിൽ നികുതി വെട്ടിപ്പ് നടത്തി എന്നതു കൂടാതെ, ഭൂപതിവ് ചട്ടം ലംഘിച്ചാണ് ഇവിടെ കെട്ടിടം നിർമിച്ചതെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ആരോപണമുന്നയിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com