സർക്കാർ ഉദ്യോഗസ്ഥൻ ആർഎസ്എസ് പരിപാടിയിൽ; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

സസ്പെൻഷൻ ലഭിച്ചത് കെ.വി ഷൺമുഖന്
എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കെ.വി ഷൺമുഖൻ

Updated on

പാലക്കാട്: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് ഇൻസ്പെക്റ്റർ കെ.വി ഷൺമുഖനെയാണ് സസ്പെന്‍റ് ചെയ്തത്. ജില്ല പോലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണറാണ് നടപടിയെടുത്തത്.

ഒക്‌ടോബർ 2 ന് പാലക്കാട് കല്ലടിക്കോട് നടന്ന പദസഞ്ചലനത്തിൽ ആർഎസ്എസ് യൂണിഫോം ധരിച്ചാണ് ഷൺമുഖം പങ്കെടുത്തത്. സർക്കാർ ജീവനക്കാർ പാലിക്കേണ്ട ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. അതേസമയം സസ്പെൻ‌ഷൻ ഉത്തരവ് ഷൺമുഖത്തിന് ലഭിച്ചിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com