സിസ തോമസിന് ആശ്വാസം; കാരണം കാണിക്കല്‍ നോട്ടീസില്‍ സര്‍ക്കാരിന്‍റെ തുടര്‍ നടപടി വിലക്കി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

സർക്കാർ നൽകിയ പേരുകൾ തള്ളി ഗവർണർ സിസ തോമസിനെ നിയമിച്ചതു മുതൽ സർക്കാർ ഉടക്കിയതാണ്
സിസ തോമസിന് ആശ്വാസം; കാരണം കാണിക്കല്‍ നോട്ടീസില്‍ സര്‍ക്കാരിന്‍റെ തുടര്‍ നടപടി വിലക്കി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
Updated on

തിരുവനന്തപുരം: കെടിയു വിസി സിസ തോമസിനെതിരായ കാരണം കാണിക്കൽ നോട്ടീസിൽ സർക്കാരിന്റെ തുടർ നടപടി വിലക്കി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. സിസ തോമസിന്‍റെ പരാതിയിലാണ് ഉത്തരവ്. സിസയോട് നോട്ടീസിന് മറുപടി നല്‍കാനും വിഷയത്തില്‍ സർക്കാർ വിശദമായ സത്യവാങ് മൂലം നൽകണമെന്നും നിർദ്ദേശമുണ്ട്. കേസ് മാർച്ച് 23 ന് വീണ്ടും പരിഗണിക്കും.

സർക്കാർ നൽകിയ പേരുകൾ തള്ളി ഗവർണർ സിസ തോമസിനെ നിയമിച്ചതു മുതൽ സർക്കാർ ഉടക്കിയതാണ്. മുൻകൂർ അനുമതിയില്ലാതെ വിസി സ്ഥാനമെറ്റടുത്തതിലാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി സിസ തോമസിന് കാരണം കാണിക്കാൻ നോട്ടീസ് നൽകിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com