ബലാത്സംഗ കേസ്; എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ

എംഎൽഎ ജാമ്യ വ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി
ബലാത്സംഗ കേസ്; എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ
Updated on

തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ. എംഎൽഎ ജാമ്യ വ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി.

ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എൽദോസ് കുന്നപ്പള്ളിക്ക് ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പുറത്തു പോകാൻ പാടില്ലെന്നായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാൽ ജാമ്യ വ്യവസ്ഥ മറികടന്ന് റായ്പൂരിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ എൽദോസ് പങ്കെടുത്തിരുന്നു. കോടതി അനുമതിയില്ലാതെ കേരളത്തിനു പുറത്ത് പോയെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.