പുതിയ ബ്രാൻഡിയുടെ പേരിടൽ ചടങ്ങ് ഉടനില്ല; നടപടി മരവിപ്പിച്ച് സർക്കാർ

പുതിയ ബ്രാൻഡിക്ക് പേരിടുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു
govts new brandy naming ceremony not anytime soon minister directs suspension of further steps

പുതിയ ബ്രാൻഡിയുടെ പേരിടൽ ചടങ്ങ് ഉടനില്ല; നടപടി മരവിപ്പിച്ച് സർക്കാർ

Updated on

തിരുവനന്തപുരം: സർക്കാരിന്‍റെ പുതിയ ബ്രാൻഡിയുടെ പേരിടൽ ചടങ്ങ് ഉടനുണ്ടാവില്ല. തുടർനടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ എക്സൈസ് മന്ത്രി എംബി. രാജേഷ് നിർദേശിച്ചു. ബെവ്കോ എംഡിക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.

പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും നിർദേശിക്കാൻ ബവ്കോ ജനങ്ങൾക്ക് അവസരം നൽകിയിരുന്നു. മികച്ച നിർദേശങ്ങൾക്കൾക്ക് 10,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. പാലക്കാട് മേനോൻപാറയിലെ പ്ലാന്‍റിൽ നിന്നാണ് പുതിയ ബ്രാൻഡി പുറത്തിറങ്ങുന്നത്.

എന്നാൽ ബെവ്കോയുടെ നടപടി വ്യാപക വിമർ‌ശനത്തിനാണ് വഴിവച്ചത്. ദ്യനയത്തിന് വിരുദ്ധമെന്ന പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണവും തേടി.

ഇതോടെയാണ് നടപടി താത്ക്കാലികമായി നിർത്തിവിയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. ബവ്കോയുടെ നിർദേശം പൂർണമായും പിൻവലിക്കാത്ത സാഹചര്യത്തിൽ അനുകൂല ഘട്ടത്തിൽ പേര് അന്തിമമാക്കാനാണ് ബെവ്കോയുടെ തീരുമാനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com