Minister GR Anilfile
Kerala
പ്രസാദിന് സിബിൽ സ്കോർ 800ന് മുകളിൽ; വ്യാജ പ്രചരണം പൊളിഞ്ഞു, സതീശനും, മുരളീധരനും മാപ്പു പറയണം', ജി.ആർ. അനിൽ
ആത്മഹത്യ സംബന്ധിച്ച് പ്രതിപക്ഷം നടത്തുന്ന വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും വി.ഡി. സതീശനും കെ. മുരളീധരനും മാപ്പു പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു
തിരുവനന്തപുരം: ആലപ്പുഴ തകഴിയിൽ കർഷകൻ ആത്മഹത്യ സംഭവത്തിൽ കള്ള പ്രചരണം പൊളിഞ്ഞെന്ന് മന്ത്രി ജി.ആർ. അനിൽ. കർഷകൻ പ്രസാദിന് ബാങ്ക് വായ്പയെടുക്കാനുള്ള സിബിൽ സ്കോർ 800 ന് മുകളിലാണെന്നും നെല്ലുസംഭരണ വിലയായി പിആർഎസ് വായ്പ നൽകിയത് അദ്ദേഹത്തിന്‍റെ സിബിൽ സ്കോറിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
780നു മേൽ സിബിൽ സ്കോർ മികച്ചതായാണു ബാങ്കുകൾ വിലയിരുത്തുന്നത്. അതിനാൽ ആത്മഹത്യ സംബന്ധിച്ച് പ്രതിപക്ഷം നടത്തുന്ന വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും വി.ഡി. സതീശനും കെ. മുരളീധരനും മാപ്പു പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.