സ്കൂളുകളിൽ ഇനി വായനയ്ക്കും ഗ്രേസ് മാർക്ക്

വായനക്കും തുടർപ്രവർത്തനങ്ങൾക്കുമായി ആഴ്ചയിൽ ഒരു ദിവസം മാറ്റി വയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിൽ വായനയ്ക്കും ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അടുത്ത അധ്യയന വർഷം മുതൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് ഫെയ്സ് ബുക്കിലൂടെയാണ് മന്ത്രി അറിയിച്ചത്.

ഇതിനായി അധ്യാപകർക്ക് പരിശീലനം നൽകുകയും കൈപ്പുസ്തകം തയ്യാറാക്കുകയും ചെയ്യുമെന്നും കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉൾപ്പെടുത്താൻ ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു. അടുത്ത വർഷം മുതൽ ഇത് നടപ്പാക്കാനാണ് തീരുമാനം.

ഫെയ്സ് ബുക്ക് പോസ്റ്റ്....

വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നു. ഇതിന്‍റെ ഭാഗമായി, താഴെ പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്:

* അടുത്ത അധ്യയന വർഷം മുതൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകും.

* ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് അനുയോജ്യമായ വായനാ പ്രവർത്തനങ്ങളും അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സിലെ കുട്ടികൾക്ക് പത്രം വായനയും തുടർപ്രവർത്തനങ്ങളും നൽകുന്നതിനായി ആഴ്ചയിൽ ഒരു പിരീഡ് മാറ്റിവെക്കും.

* വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി അധ്യാപകർക്ക് പരിശീലനം നൽകുകയും കൈപ്പുസ്തകം തയ്യാറാക്കുകയും ചെയ്യും.

* കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ട്

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com