വാഹന പരിശോധനയ്ക്കിടെ ​ഗ്രേഡ് എസ്ഐയെ വാഹനമിടിച്ച് തെറിപ്പിച്ചു

വാഹനമോടിച്ച ഇയാളുടെ മകൻ അലനും കൂടെയുണ്ടായിരുന്ന ബന്ധുവും ഒളിവിലാണ്.
വാഹന പരിശോധനയ്ക്കിടെ ​ഗ്രേഡ് എസ്ഐയെ വാഹനമിടിച്ച് തെറിപ്പിച്ചു

പാലക്കാട്: പാലക്കാട് വാഹന പരിശോധനയ്ക്കിടെ ​ഗ്രേഡ് എസ്ഐയെ വാഹനമിടിച്ച് തെറിപ്പിച്ചു. തൃത്താല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ശശികുമാറിനാണ് പരിക്കേറ്റത്. വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ പൊലീസ് കസ്റ്റഡിയിടുത്തു. കഴിഞ്ഞ ദിവസം രാത്രയാണ് സംഭവം.

പരുതൂർമംഗലത്തു സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് എസ്ഐയെ ഇടിച്ചുവീഴ്ത്തി കടന്നു കളഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇടിച്ചിട്ടു കടന്നുകളഞ്ഞ വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വാഹനമോടിച്ച ഇയാളുടെ മകൻ അലനും കൂടെയുണ്ടായിരുന്ന ബന്ധുവും ഒളിവിലാണ്. ഇവർക്കെതിരെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയെന്നും പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.