ടി.എൻ. പ്രതാപനു വേണ്ടി തൃശൂരിൽ വീണ്ടും ചുവരെഴുത്ത്

പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിനു പിന്നാലെയാണ് എളവള്ളിയിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്
ടി.എൻ. പ്രതാപനു വേണ്ടിയുള്ള ചുവരെഴുത്ത് തൃശൂരിൽ.
ടി.എൻ. പ്രതാപനു വേണ്ടിയുള്ള ചുവരെഴുത്ത് തൃശൂരിൽ.

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ടി.എൻ പ്രതാപനു വേണ്ടി വീണ്ടും ചുവരെഴുത്ത്. തൃശൂർ എളവള്ളിയിലാണ് 'പ്രതാപൻ തുടരും പ്രതാപത്തോടെ' എന്ന ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.

പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിനു പിന്നാലെയാണ് എളവള്ളിയിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നാണ് വിവരം. നേരത്തെയും ടിഎൻ പ്രതാപനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ പ്രതാപൻ നേരിട്ട് ഇടപെട്ട് നീക്കുകയായിരുന്നു. ആവേശക്കമ്മറ്റിക്കാർ ചുവരെഴുതേണ്ടെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞിരുന്നു. ഇതിനിടെയാണ് വീണ്ടും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com