നെടുമ്പാശേരിയിൽ ഹോട്ടലിന് തീപിടിച്ചു

ഉടൻ തന്നെ ആളുകളെല്ലാം പുറത്തേക്കൊടിയതിനാൽ മറ്റ് അപകടങ്ങളില്ല
grand malabar hotel nedumbassery major fire

നെടുമ്പാശേരിയിൽ ഹോട്ടലിന് തീപിടിച്ചു

Updated on

നെടുമ്പാശേരി: എറണാകുളം നെടുമ്പാശേരിയിൽ ഹോട്ടലിന് തീപിടിച്ചു. അത്താണിയിലുള്ള ഗ്രാന്‍ഡ് മലബാർ എന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തീപിടിച്ചത്.

ഉടൻ തന്നെ ആളുകളെല്ലാം പുറത്തേക്കൊടിയതിനാൽ മറ്റ് അപകടങ്ങളില്ല. ആലുവ, അങ്കമാലി യൂണിറ്റുകളിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീയണച്ചു. അപകടകാരണം എന്താണെന്ന് വ്യക്തമല്ല.

logo
Metro Vaartha
www.metrovaartha.com