തൃശൂരിലെ വിവിധ കേന്ദ്രങ്ങളിൽ ജിഎസ്ടി റെയ്‌ഡ്; 100 കിലോയിലേറെ സ്വർണം പിടിച്ചെടുത്തു

സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്‌ഡാണിതെന്നാണ് സൂചന
gst raid uncovers gold hoard thrissur
സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്‌ഡ്; തൃശൂരിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും 100 കിലോയിലേറെ സ്വർണം പിടിച്ചെടുത്തു
Updated on

തൃശൂർ: തൃശൂരിലെ സ്വർണാഭരണ നിർമാണ ഫാക്‌ടറികളിൽ‌ ഉൾപ്പെടെ 75 കേന്ദ്രങ്ങളിൽ സംസ്ഥാന ജിഎസ്ടി വകുപ്പിന്‍റെ പരിശോധന. ബുധനാഴ്ച വൈകിട്ട് 5 ന് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് ഒരേസമയം വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്.

സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്‌ഡാണിതെന്നാണ് സൂചന. വീടുകളിലും ഫ്ലാറ്റുകളിലും ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്. അനധികൃതമായി സൂക്ഷിച്ച 104 കിലോ കിലോ സ്വർണം പിടിച്ചെടുത്തതായാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com