മുവാറ്റുപുഴയിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു; കൂടെ താമസിച്ചിരുന്നയാൾ അറസ്റ്റിൽ

കൊല്ലപ്പെട്ടത് പ്ലൈവുഡ് കമ്പനി തൊഴിലാളി രാകേഷ് ബെഹ്റ
Guest worker stabbed to death in Muvattu puzha

മുവാറ്റുപുഴയിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Updated on

മൂവാറ്റുപുഴ: മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ ഒഡീഷ സ്വദേശി കുത്തേറ്റ് മരിച്ചു. പ്ലൈവുഡ് കമ്പനി തൊഴിലാളിയായ രാകേഷ് ബെഹ്റ ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.

രാകേഷിനൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി ശരത് മാരൻ എന്നയാളെ മുവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരായ ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. അവധി ദിവസമായതിനാൽ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്ന് തർക്കമുണ്ടാവുകയും. തർക്കം രൂക്ഷമായതോടെ ശരത് മാരൻ തന്‍റെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് രാകേഷിന്‍റെ നെഞ്ചിൽ കുത്തുകയുമായിരുന്നു.

രാകേഷിനെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തും മുൻപ് രാകേഷ് മരിച്ചു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ശരതിനെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. ഇയാളെ താമസ സ്ഥലത്ത് എത്തിച്ച് ഉടൻ തെളിവെടുപ്പ് നടത്തും.

logo
Metro Vaartha
www.metrovaartha.com