പത്തനംതിട്ട എആർ ക്യാംപിൽ പരിശോധനയ്ക്കിടെ തോക്കിൽ നിന്ന് വെടിപൊട്ടി

ലോഡ് ചെയ്ത വിവരം അറിയിക്കാതെ മറ്റൊരു ഉദ്യോഗസ്ഥൻ തോക്ക് കൈമാറുകയായിരുന്നു.
Gunshots fired during inspection at AR camp in Pathanamthitta

പത്തനംതിട്ടയിൽ എആർ ക്യാംപിൽ പരിശോധനയ്ക്കിടെ തോക്കിൽ നിന്ന് വെടിപൊട്ടി

Updated on

പത്തനംതിട്ട: പത്തനംതിട്ട എആർ ക്യാംപിൽ പരിശോധനയ്ക്കിടെ തോക്കിൽ നിന്ന് വെടിപൊട്ടി. പണത്തിന് കാവൽ പോകുന്നതിന് മുന്നോടിയായിട്ടാണ് ആർമർ എസ്ഐ തോക്കിന്‍റെ ട്രിഗർ വലിച്ചുനോക്കിയത്.

ലോഡ് ചെയ്ത വിവരം അറിയിക്കാതെ മറ്റൊരു ഉദ്യോഗസ്ഥൻ തോക്ക് കൈമാറുകയായിരുന്നു. ആര്‍മര്‍ എസ്‌ഐ ട്രിഗര്‍ വലിച്ചതോടെ വെടിപൊട്ടി. ബുള്ളറ്റ് തറ തുളഞ്ഞു കയറുകയും ചെയ്തു.

തോക്ക് ലോഡ് ചെയ്തിരിക്കുന്ന വിവരം സാധാരണ രീതിയില്‍ തോക്ക് കൈമാറുമ്പോള്‍ അറിയിക്കേണ്ടതായിരുന്നു. തോക്ക് താഴേക്ക് പിടിച്ചതുകൊണ്ട് അപകടം ഒഴിവായി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com