"ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ സ്ഥാനം ലഭിച്ചാൽ സ്വീകരിക്കും": എ.വി. ഗോപിനാഥ്

"മുഖ്യമന്ത്രിയോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. സർക്കാരിന്‍റെ തീരുമാനം എന്താണെന്ന് അറിയില്ല"
guruvayoor devaswom board chairman gopinath
AV Gopinath
Updated on

തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ സ്ഥാനം ലഭിച്ചാൽ സ്വീകരിക്കുമെന്ന് എ.വി. ഗോപിനാഥ്. താൻ ഗുരുവായൂരപ്പന്‍റെ ഭക്തനാണെന്നും അങ്ങനെയൊരു അവസരം വന്നാൽ ഭാഗ്യമായി കാണുമെന്നും അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രിയോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. സർക്കാരിന്‍റെ തീരുമാനം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഗോപിനാഥ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാലിത് ഗുരുവായൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ടതല്ലെന്നാണ് ഗോപിനാഥ് വിശദീകരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com