ഗുരുവായൂർ ക്ഷേത്രോത്സവം; പടയണി ഇന്ന്

വൈകാരിക അംശത്തിന് ഏറെ പ്രധാന്യമുള്ള കാലൻ കോലമാണ് ഇന്ന് അരങ്ങേറുക
ഗുരുവായൂർ ക്ഷേത്രോത്സവം; പടയണി ഇന്ന്
Updated on

ഗുരുവായൂർ: ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി ഗുരുവായൂർ വൈഷ്ണവം വേദിക്കു സമീപം ഇന്ന് പടയണി (padayani) അരങ്ങേറും. കടമ്മനിട്ട ഗോത്രകലാ കളരിയിലെ പടയണി ആശാൻ കടമ്മനിട്ട പി ടി പ്രസന്നകുമാറിന്‍റെ നേതൃത്യത്തിലുള്ള സംഘമാണ് ഗുരുവായൂരപ്പന്‍റെ സന്നിധിയിൽ പടയണി അവതരിപ്പിക്കുന്നത്.

മധ്യ തിരുവിതാംകൂറിലെ ഭഗവതിക്കാവുകളിൽ നടത്തുന്ന അതിപ്രാചീനമായ അനുഷ്ഠാനമാണ് പടയണി. കരവാസികളുടെ ജീവിതത്തിന് താങ്ങും തണലും ഒരുക്കുന്നത് കാവിലമ്മയാണെന്നാണ് വിശ്വാസം. കാവിലമ്മയ്ക്കുള്ള വഴിപാടായാണ് പടയണി നടത്തുന്നത്.പച്ചപ്പാള ചെത്തിയൊരുക്കി പ്രകൃതിദത്തമായ നിറങ്ങളിൽ ചാലിച്ചാണ് വിവിധ തരം കോലങ്ങളെഴുതി ഭഗവതിക്കു മുന്നിൽ കെട്ടിപാടുന്നത്. വൈകാരിക അംശത്തിന് ഏറെ പ്രധാന്യമുള്ള കാലൻ കോലമാണ് ഇന്ന് അരങ്ങേറുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com