

ഗുരുവായൂരിൽ പൂജിക്കാൻ കൊണ്ടുവന്ന കാർ നിയന്ത്രണം വിട്ട് സ്റ്റീൽ കവാടം ഇടിച്ചുതകർത്തു
ഗുരുവായൂർ: ഗുരുവായൂർ അമ്പലത്തിൽ പൂജിക്കാൻ കൊണ്ടുവന്ന കാർ നിയന്ത്രണംവിട്ട് മുന്നിലെ സ്റ്റീൽ കവാടം ഇടിച്ചുതകർത്തു. നടപ്പുരയിലൂടെ ഭക്തർ നടന്നുപോകുന്നുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കുകളില്ല. കോഴിക്കേട്ട് നിന്നെത്തിയ കാറാണ് ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ സ്റ്റീൽ കവാടത്തിൽ ഇടിച്ചത്.
കിഴക്കേ നടയിലെ വാഹന പൂജാ ചടങ്ങ് കഴിഞ്ഞ് കാർ മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം. കാറിന്‍റെ മുൻ വശച്ചും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കേടായ കവാടം നേരെയാക്കിനൽകുമെന്ന് വാഹനയുടമ പറഞ്ഞു. തിങ്കളാഴ്ച ദേവസ്വത്തിന്‍റെ മരാമത്തുവിഭാഗം ഉദ്യോഗസ്ഥരെക്കണ്ട് അറ്റകുറ്റപ്പണിക്കുള്ള ദേവസ്വത്തിൽ അടക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്.