ഗുരുവായൂരപ്പന് വഴിപാടായി പുത്തന്‍ മഹീന്ദ്ര എക്സ്‌യുവി

വാഹനത്തിന് ഓൺ റോഡ് വില 28.85 ലക്ഷം രൂപയാകും.
ഗുരുവായൂരപ്പന് വഴിപാടായി പുത്തന്‍ മഹീന്ദ്ര എക്സ്‌യുവി
Updated on

തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എക്സ്‌യുവി. മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡൽ എക്സ്‌യുവി 700 എഎക്‌സ് 7 ഓട്ടോമാറ്റിക് വാഹനമാണ് ഗുരുവായൂർ ക്ഷേത്രനടയിൽ സമർപ്പിച്ചത്.

ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം നടതുറന്ന നേരമായിരുന്നു വാഹനസമർപ്പണ ചടങ്ങ്. വെള്ള നിറത്തിലുള്ള ഓട്ടോമാറ്റിക് പെട്രോൾ എഡിഷന്‍ എക്സ്‌യുവിയാണിത്. 2000 സിസിയുള്ള വാഹനത്തിന് ഓൺ റോഡ് വില 28.85 ലക്ഷം രൂപയാകും.

കിഴക്കേനടയിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയന് വാഹനത്തിന്‍റെ താക്കോൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്‍റെ ഓട്ടോമാറ്റിക് ടെക്നോളജി ആൻഡ് പ്രൊഡക്ട് ഡെവലപ്‌മെന്‍റ് പ്രസിഡന്‍റ് ആർ. വേലുസാമി കൈമാറി. മുന്‍പ് 2021 ഡിസംബറിൽ ലിമിറ്റഡ് എഡിഷന്‍ ധാർ വാഹനവും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ക്ഷേത്രത്തിലേക്ക് സമർപ്പിച്ചിരുന്നു. ഇതിന്‍റെ ലേലം വലിയ വിവാദത്തിൽ കലാശിക്കുകയും ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com