
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള ആനയോട്ടം നടന്നു. ആനയോട്ടത്തിൽ ഗോകുൽ എന്ന കൊമ്പനാണ് ജേതാവായത്. ചെന്താമരാക്ഷൻ, ദേവി, ഗോകുൽ, കണ്ണൻ വിഷ്ണു എന്നീ ആനകളാണ് മുൻനിരയിലെത്തിയത്. രവികൃഷ്ണൻ, ഗോപികണ്ണൻ എന്നീ കൊമ്പനാനകൾ കരുതലാനകളായിരുന്നു.
ക്ഷേത്രത്തിൽ നാഴികമണി മൂന്ന് അടിച്ച് ആനകൾക്കണിയിക്കുന്നതിനായുള്ള മണികളുമായി പാപ്പാൻമാർ മഞ്ജുളാൽ പരിസരത്ത് തയ്യാറാക്കി നിർത്തിയിരിക്കുന്ന ആനകളുടെ അടുത്തേക്ക് ഓടി. മണികൾ ആനക്ക് അണിയിച്ച ശേഷം മാരാർ ശംഖ് ഊതിയതോടെ ആനകൾ ക്ഷേത്രം ലക്ഷ്യമാക്കിയുള്ള ഓട്ടത്തിലായി, ക്ഷേത്രഗോപുരത്തിൽ ആദ്യം ഓടിയെത്തിയ ഗോകുലാണ് വിജയി.