

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
File photo
തൃശൂർ: കോവിഡിനു മുൻപ് നിർത്തിവച്ച ഗുരുവായൂർ - എറണാകുളം പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സരേഷ് ഗോപി. റെയിൽവേ ഡിവിഷണൽ മാനേജർക്ക് ഈ വിഷയത്തിൽ കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പാസഞ്ചറിനു പുറമേ തൃശൂർ വരെ ഒരു ഷട്ടിൽ സർവീസും ആരംഭിക്കുമെന്ന് അദ്ദേഹം കലുങ്ക് സംവാദത്തിൽ ഉറപ്പ് നൽകി.
പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കുന്നതിനുളള ശ്രമങ്ങൾ നടത്തുകയാണെന്നും താൻ പറഞ്ഞാൽ പറഞ്ഞതാണെന്നും ഇപ്പോ ശരിയാക്കുമെന്ന് പറഞ്ഞ് ചിരിച്ച് പോകുന്നവനല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.