ഗുരുവായൂർ - തിരുനാവായ റെയിൽവേ ലൈൻ പദ്ധതിക്ക് പുതുജീവൻ

വർഷങ്ങളായി മുടങ്ങിക്കിടന്ന ഗുരുവായൂർ - തിരുനാവായ റെയിൽവേ ലൈൻ പദ്ധതിയുടെ മരവിപ്പ് നീക്കിക്കൊണ്ടുള്ള (De-freezing) ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി
Guruvayur Thirunavaya railway line

തിരുനാവായ - ഗുരുവായൂർ റെയിൽ പാത പദ്ധതിക്ക് ജീവൻ വയ്ക്കുന്നു.

MV Graphics

Updated on

ന്യൂഡൽഹി: വർഷങ്ങളായി മുടങ്ങിക്കിടന്ന ഗുരുവായൂർ - തിരുനാവായ റെയിൽവേ ലൈൻ പദ്ധതിയുടെ മരവിപ്പ് നീക്കിക്കൊണ്ടുള്ള (De-freezing) ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയാണ് ഫെയ്സ്ബുക്കിലൂടെ ഈ വിവരം അറിയിച്ചിരിക്കുന്നത്.

പദ്ധതി സംബന്ധിച്ച് അനേകായിരം നിവേദനങ്ങളാണ് ജനങ്ങളിൽ നിന്നു ലഭിച്ചതെന്നും, ആവശ്യങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരുമായി താൻ നേരിട്ട് നടത്തിയ നിരന്തര ചർച്ചകൾക്കും ഇടപെടലുകൾക്കും ഒടുവിൽ ഇപ്പോൾ ശുഭകരമായ തീരുമാനമുണ്ടായിരിക്കുന്നു എന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു.

''നമ്മുടെ നാടിന്‍റെ വികസന സ്വപ്നങ്ങൾക്ക് എന്നും കരുത്ത് പകരുന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയോടും, കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിയോടും, ഒപ്പം ഈ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ച സതേൺ റെയിൽവേ അധികൃതരോടും എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു. ജനപക്ഷത്തു നിന്നുകൊണ്ടുള്ള ഇത്തരം വലിയ വികസന പ്രവർത്തനങ്ങൾ നമുക്ക് ഇനിയും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാം''- ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Guruvayur Thirunavaya railway line

ഗുരുവായൂർ - തിരുനാവായ റെയിൽവേ ലൈൻ പദ്ധതി ഡീഫ്രീസ് ചെയ്തുകൊണ്ടുള്ള ഉത്തരവ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com