Gym owner arrested with ganja in Thrissur
കഞ്ചാവുമായി ജിം ഉടമ അറസ്റ്റിൽFile

തൃശൂരിൽ കഞ്ചാവുമായി ജിം ഉടമ അറസ്റ്റിൽ

മഹാരാഷ്ട്രയിൽ നിന്ന് നാലു കിലോ കഞ്ചാവ് കൊറിയർ വഴി വരുത്തുകയായിരുന്നു.
Published on

തൃശൂർ: കൊറിയറിൽ കഞ്ചാവ് എത്തിച്ച സംഭവത്തിൽ ജിം ഉടമ അറസ്റ്റിൽ. തൃശൂർ പൂത്തോളിലെ ഫിറ്റ്നസ് സെന്‍റർ ഉടമയാണ് കൊറിയറിൽ കഞ്ചാവ് വരുത്തിയത്. നെടുപുഴ സ്വദേശി വിഷ്ണു (38) ആണ് അറസ്റ്റിലായത്.

മഹാരാഷ്ട്രയിൽ നിന്ന് നാലു കിലോ കഞ്ചാവ് കൊറിയർ വഴി വരുത്തുകയായിരുന്നു. എന്നാൽ പൊതി തുറക്കാൻ കൊറിയർ കമ്പനി ജീവനക്കാർ പറഞ്ഞപ്പോൾ മുങ്ങുകയായിരുന്നു വിഷ്ണു. കാറിൽ വന്നതിന്‍റെ സിസിടിവി കാമറ ദൃശ്യങ്ങൾ നോക്കിയാണ് ആളെ പിടിക്കൂടിയത്.

ഫിറ്റ്നസ് സെന്‍ററിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു. ഇതിനു ശേഷം വിഷ്ണു ഒളിവിലായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ എംജെ ജിജോയും സംഘവുമാണ് വിഷ്ണുവിനെ പിടികൂടിയത്.

അതേസമയം, കഞ്ചാവ് വാങ്ങാൻ വിഷ്ണുവിന് ഗൂഗിൾ പേ ചെയ്തവരുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊറിയർ വഴിയാണ് കഞ്ചാവ് വിതരണം ചെയ്തിരുന്നത്.

logo
Metro Vaartha
www.metrovaartha.com