ഇടുക്കിയിൽ എച്ച്1 എൻ1 ബാധിച്ച് 82 കാരി മരിച്ചു

കൊച്ചു കരിമ്പൻ സ്വദേശിനിയാണ് മരിച്ച മറിയാമ്മ
h1n1 death in idukki

ഇടുക്കിയിൽ എച്ച്1 എൻ1 ബാധിച്ച് 82 കാരി മരിച്ചു

Updated on

ചെറുതോണി: ഇടുക്കിയിൽ എച്ച് 1 എൻ 1 ബാധിച്ച് ഒരു മരണം. കുറച്ച് നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്ന മറിയാമ്മയാണ് മരിച്ചത്. 82 വയസായിരുന്നു.

കൊച്ചു കരിമ്പൻ സ്വദേശിയായ ഇവർ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സ‍യിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞമാസം 30 നാണ് പനി ബാധിച്ച് മറിയാമ്മ ചികിത്സ തേടിയത്. രോഗം സ്ഥിരീകരിച്ചതോടെ കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com