കൊല്ലത്ത് 4 കുട്ടികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു; ആരോഗ്യ വകുപ്പിന്‍റെ ജാഗ്രത നിര്‍ദേശം

പനി ലക്ഷണങ്ങൾ ഉള്ളവർ ഉടന്‍ ചികിത്സ നേടണാന്‍ നിർദേശം
h1n1 disease spread in kollam 4 students

കൊല്ലത്ത് 4 കുട്ടികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു; ആരോഗ്യ വകുപ്പിന്‍റെ ജാഗ്രത നിര്‍ദേശം

Updated on

കൊല്ലം: നിപയ്ക്കു പിന്നാലെ സംസ്ഥാനത്ത് എച്ച്1എൻ1 സ്ഥിരീകരിച്ചു. കൊല്ലത്ത് ഒരേ ക്ലാസിലെ 4 വിദ്യാഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം എസ്എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂളിലെ ഒമ്പതാം ക്ലാസിലെ വിദ്യാഥികള്‍ക്കാണ് രോഗം. കുട്ടികള്‍ക്ക് പനിയടക്കമുള്ള രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് ഇടപ്പെട്ട് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നൽകി. കൂടുതല്‍ കുട്ടികള്‍ക്ക് രോഗലക്ഷണമുണ്ടോ എന്നത് പരിശോധിക്കും. പനി ലക്ഷണങ്ങൾ ഉള്ളവർ ഉടന്‍ തന്നെ മതിയായ ചികിത്സ നേടണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. സ്‌കൂൾ താത്കാലികമായി അടച്ചിടുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com