കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്ര; ഉയർന്ന വിമാന ടിക്കറ്റ് നിരക്കിൽ ഇടപെടാനാവില്ലെന്ന് കേന്ദ്രം

ഹാരിസ് ബീരാൻ എംപി നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് കേന്ദ്ര വ‍്യോമയാന വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം.
Hajj pilgrimage from Kozhikode; Center says cannot interfere with high air ticket prices
കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്ര; ഉയർന്ന ടിക്കറ്റ് നിരക്കിൽ ഇടപെടാനാവില്ലെന്ന് കേന്ദ്രം
Updated on

ന‍്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് യാത്ര ചെയ്യുന്ന തീർഥാടകർക്ക് വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത ടിക്കറ്റ് നിരക്കിൽ ഇടപെടാനാകില്ലെന്ന് വ‍്യക്തമാക്കി കേന്ദ്ര വ‍്യോമയാന മന്ത്രാലയം. ഉയർന്ന ടിക്കറ്റ് നിരക്കിൽ ഇളവ് അനുവദിക്കണമെന്നാവശ‍്യപ്പെട്ട് ഹാരിസ് ബീരാൻ എംപി നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് കേന്ദ്ര വ‍്യോമയാന വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം.

ഓരോ വർഷവും യാത്രയുമായി ബന്ധപ്പെട്ട് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെൻഡറുകൾ ക്ഷണിക്കാറുണ്ട്. അതിൽ പങ്കെടുക്കുന്നവർ സമർപ്പിക്കുന്ന ഏറ്റവും കുറഞ്ഞ ടെൻഡറാണ് പരിഗണിക്കുന്നത്. എന്നാൽ ഈ തവണ ടെൻഡറിൽ ഏറ്റവും കുറവ് വന്ന തുക 128000 ആണെന്നും അതിനാൽ ഇതിൽ ഇടപെടാനാകില്ലെന്ന് വ‍്യോമയാന മന്ത്രാലയം വ‍്യക്തമാക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com