
കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനെത്തിയ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ ബിജെപി വൈസ് പ്രസിഡന്‍റ് എ.എൻ. രാധകൃഷ്ണൻ മാധ്യമങ്ങളെ കണ്ടതോടെ ചോദ്യം ചെയ്യലിൽ നിന്നും മടങ്ങി പോയി.
തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് ഹാജാരാകനായി ക്രൈംബ്രാഞ്ച് എ.എൻ. രാധകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നത്.
സൈൻ സൊസൈറ്റിയുടെ ഇടാപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ക്രൈംബ്രാഞ്ച് എ.എൻ. രാധകൃഷ്ണനെ വിളിപ്പിച്ചത്.