
പാതി വില തട്ടിപ്പ് കേസ്: ആനന്ദകുമാറിന് അടിയന്തര ശാസ്ത്രക്രിയ
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് അടിയന്തര ശാസ്ത്രക്രിയ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന ആനന്ദകുമാറിന് ബ്ലോക്ക് കണ്ടതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റി നടത്തുകയായിരുന്നു.
ആൻജിയോഗ്രാംമിൽ 95 ശതമാനം ബ്ലോക്ക് കണ്ടെത്തിയെന്ന് ഡോക്ടർ അറിയിച്ചു. പാതിവില തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയാണ് ആനന്ദ് കുമാർ.
പാതിവില തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും എൻ ജി ഒ കോൺഫെഡറേഷന്‍റെ ചെയർമായെന്ന നിലയിലാണ് പ്രവർത്തിച്ചതെന്നുമാണ് ആനന്ദകുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ തന്നെയുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആനന്ദകുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹർജി സർക്കാരിന്‍റെ മറുപടിയ്ക്കായി മാറ്റുന്നതിനിടയിലാണ് ബ്ലോക്ക് കണ്ടെത്തിയത്.