പാതിവില തട്ടിപ്പ് കേസിൽ ജാമ്യാപേക്ഷ നൽകി ആനന്ദകുമാർ; വിശദീകരണം തേടി ഹൈക്കോടതി

പാതിവില തട്ടിപ്പ് കേസിൽ തനിക്ക് പങ്കില്ലെന്നും എൻജിഒ കോൺഫെഡറേഷന്‍റെ ചെയർമാനെന്ന നിലയിലാണ് പ്രവർത്തിച്ചതെന്നുമാണ് ജാമ്യാപേക്ഷയിലെ വാദം.
half price fraud case anandakumar filed bail plea
കെ.എന്‍. ആനന്ദകുമാർ
Updated on

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ആനന്ദകുമാർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആശുപത്രിയിലാണ്.

പാതിവില തട്ടിപ്പ് കേസിൽ തനിക്ക് പങ്കില്ലെന്നും എൻജിഒ കോൺഫെഡറേഷന്‍റെ ചെയർമാനെന്ന നിലയിലാണ് പ്രവർത്തിച്ചതെന്നുമാണ് ജാമ്യാപേക്ഷയിലെ വാദം.

ഹൃദയസംബന്ധമായ രോഗങ്ങൾ നേരത്തെ തന്നെയുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ പറയുന്നു. ഹർജി പരിഗണിച്ച കോടതി സർക്കാരിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും മറുപടി തേടി. ജാമ്യാപേക്ഷ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com