പാതിവില തട്ടിപ്പ് കേസിൽ കെ.എൻ. ആനന്ദകുമാർ റിമാൻഡിൽ

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആനന്ദകുമാറിനെ വീഡിയോ കോൺഫറൻസ് മുഖേനെയാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്
half price scam; accused k.n. anandakumar remanded
കെ.എന്‍. ആനന്ദകുമാർ
Updated on

തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസിൽ സായ് ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കെ.എൻ. ആനന്ദ് കുമാറിനെ റിമാൻഡ് ചെയ്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആനന്ദകുമാറിനെ വീഡിയോ കോൺഫറൻസ് മുഖേനെയാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്.

ആനന്ദകുമാർ ആശുപത്രിയിൽ തുടരും. ആരോഗ‍്യ സ്ഥിതി ഭേദമായതിന് ശേഷമായിരിക്കും ജയിലിലേക്ക് മാറ്റുക. മുൻകൂർ ജാമ‍്യാപേക്ഷ തള്ളിയതിനെ തുടർന്ന് ആനന്ദകുമാറിനെ ക്രൈം ബ്രാഞ്ച് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.

പിന്നീട് ശാരീരികാസ്വാസ്ഥ‍്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തട്ടിപ്പിൽ ആനന്ദകുമാറിന് പങ്കുണ്ടെന്ന പ്രോസിക‍്യൂഷൻ വാദത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ‍്യാപേക്ഷ തള്ളിയത്.

പാതിവിലയ്ക്ക് ഇരുചക്രവാഹനങ്ങളടക്കം നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിച്ചതിലെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാർ ആണെന്നാണ് കണ്ടെത്തൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com