പാതിവില തട്ടിപ്പ് കേസിൽ പ്രത‍്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു

ക്രൈം ബ്രാഞ്ച് യൂണിറ്റുകൾ കേസ് അന്വേഷിച്ചാൽ മതിയെന്നാണ് സർക്കാരിന്‍റെ നിലപാട്
half price scam case updates

അനന്തുകൃഷ്ണൻ

Updated on

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ പ്രത‍്യേക അന്വേഷണ സംഘത്തെ സർക്കാർ പിരിച്ചുവിട്ടു. അന്വേഷണ സംഘത്തിന്‍റെ മേധാവിയായിരുന്ന ക്രൈംബ്രാഞ്ച് എസ്പി എം.ജെ. സോജനെ വിജിലൻസിലേക്ക് സ്ഥലം മാറ്റിയതിനെത്തുടർന്നാണ് പ്രത‍്യേക അന്വേഷണ സംഘം ഇനി വേണ്ടെന്ന നിലപാടിൽ സർക്കാരെത്തിയത്.

ക്രൈം ബ്രാഞ്ച് യൂണിറ്റുകൾ കേസ് അന്വേഷിച്ചാൽ മതിയെന്നാണ് സർക്കാരിന്‍റെ നിലപാട്. സംസ്ഥാന വ‍്യാപകമായി 500 കോടിയിലധികം രൂപയുടെ തട്ടിപ്പായിരുന്നു നടന്നത്. 1,400 പരാതികൾ ലഭിച്ച കേസിൽ അനന്തുകൃഷ്ണനായിരുന്നു മുഖ‍്യ പ്രതി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com