"അനന്തു കൃഷ്ണനിൽ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ല"; റിപ്പോർട്ടർ ചാനലിനെ വെല്ലുവിളിച്ച് മാത‍്യു കുഴൽനാടൻ

റിപ്പോർട്ടർ ചാനൽ തനിക്കെതിരേ തെറ്റായ വാർത്ത നൽകിയെന്നാണ് മാത‍്യു കുഴൽനാടന്‍റെ ആരോപണം
half price scam mathew kuzhalnadan cricticized reporter channel
മാത‍്യു കുഴൽനാടൻ
Updated on

തിരുവനന്തപുരം: സ്കൂട്ടർ തട്ടിപ്പ് കേസിൽ മുഖ‍്യ പ്രതിയായ അനന്തു കൃഷ്ണനിൽ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് മാത‍്യു കുഴൽനാടൻ എംഎൽഎ. റിപ്പോർട്ടർ‌ ചാനലിനെയും മാത‍്യു കുഴൽനാടൻ വിമർശിച്ചു. അനന്തു കൃഷ്ണനിൽ നിന്ന് പണം വാങ്ങിയെന്ന് തെളിയിക്കാൻ റിപ്പോർട്ടർ ചാനലിനെ വെല്ലുവിളിക്കുന്നു. താൻ ഒരു രൂപ പോലും വാങ്ങിയിട്ടില്ല. കൈരളി ടിവി നിങ്ങളെക്കാളും ഭേദമാണ്. അവർ അവരുടെ നയം വിട്ട് പെരുമാറില്ലെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ടർ ചാനൽ തനിക്കെതിരേ തെറ്റായ വാർത്ത നൽകിയെന്നാണ് മാത‍്യു കുഴൽനാടന്‍റെ ആരോപണം. ഏഴ് ലക്ഷം രൂപ മാത‍്യു കുഴൽനാടന് നൽകിയെന്ന് അനന്തു കൃഷ്ണൻ പൊലീസിന് മൊഴി നൽകിയെന്ന റിപ്പോർട്ടർ ചാനലിലെ വാർത്തയ്ക്കെതിരേയാണ് മാത‍്യു കുഴൽനാടൻ പ്രതികരിച്ചത്. സ്ഥാപിത രാഷ്ട്രീയം വച്ചാണ് റിപ്പോർട്ടർ ചാനൽ ഇടപെടുന്നതെന്നും തനിക്കെതിരേ അനന്തു കൃഷ്ണൻ മൊഴി നൽകിയിട്ടില്ലെന്ന് അന്വേഷണ ഉദ‍്യോഗസ്ഥർ സ്ഥിരീകരിച്ചതാണെന്നും അദ്ദഹേം വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com