പകുതി വില തട്ടിപ്പ് കേസ്; ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ ഉൾപ്പടെയുള്ളവർക്കെതിരേ കേസ്

ചെങ്ങമനാട് സ്വദേശി നൽകിയ പരാതിയിൽ തൃക്കാകര പൊലീസാണ് കേസെടുത്തത്
half price scooter scam case police filed case against a.n. radhakrishnan and others

എ.എൻ. രാധാകൃഷ്ണൻ

Updated on

കൊച്ചി: പകുതി വില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ ഉൾപ്പടെയുള്ളവർക്കെതിരേ പൊലീസ് വീണ്ടും കേസെടുത്തു. ചെങ്ങമനാട് സ്വദേശി നൽകിയ പരാതിയിൽ തൃക്കാകര പൊലീസാണ് കേസെടുത്തത്.

പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് വാഗ്ദാനം ചെയ്ത ശേഷം പണം കൈപ്പറ്റുകയും രണ്ടു വർഷം പൂർത്തിയായിട്ടും തുകയോ വാഹനമോ നൽകാതെ പറ്റിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

രാധാകൃഷ്ണനെ കൂടാതെ രൂപേഷ് മേനോൻ, കെ.ടി. ബിനീഷ് എന്നിവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. പരാതിക്കാരൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com