എം.എം. ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളെജിന് വിട്ടുകൊടുക്കുന്നതിൽ തീരുമാനം ചൊവാഴ്ച ഉണ്ടായേക്കും

മൃതദേഹം മെഡിക്കൽ കോളെജിന് വിട്ടുകൊടുക്കുന്നതിനെതിരെ ആശ ലോറൻസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു
A decision on handing over M.M. Lawrence's body to the medical college is likely to be taken on Tuesday
എം.എം. ലോറൻസ്
Updated on

കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളെജിന് വിട്ടുകൊടുക്കുന്നതിൽ തീരുമാനം ചൊവാഴ്ച് ഉണ്ടായേക്കും. മൃതദേഹം മെഡിക്കൽ കോളെജിന് വിട്ടുകൊടുക്കുന്നതിനെതിരെ മകൾ ആശ ലോറൻസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

മകളുടെ ഭാഗം കേട്ട ശേഷം ഈ കാര‍്യത്തിൽ തീരുമാനം എടുക്കാമെന്ന് കോടതി അറിയിച്ചു. അതുവരെ മൃതദേഹം കോളെജ് മോർച്ചറിയിൽ സൂക്ഷിക്കാനും അനാട്ടമി ആക്‌ട് അനുസരിച്ച് മെഡിക്കൽ കോളെജിന് അന്തിമ തീരുമാനം എടുക്കാമെന്നും കോടതി വ‍്യക്തമാക്കി. കേരള അനാട്ടമി ആക്‌ടും ഹൈക്കോടതി ഉത്തരവും അനുസരിച്ച് മൃതദേഹം ഏറ്റെടുക്കാൻ മെഡിക്കൽ കോളെജിന് കഴിയും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com