'കൊച്ചിയിൽ തൂങ്ങിക്കിടക്കുന്ന കേബിളുകൾ ഉടൻ നീക്കം ചെയ്യണം'; നിർദ്ദേശവുമായി ഹൈക്കോടതി

അനധികൃതമായി നഗരത്തിൽ തൂങ്ങിക്കിടക്കുന്ന കേബിളുകൾ മൂലം അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ അടിയന്തര ഇടപെടൽ
'കൊച്ചിയിൽ തൂങ്ങിക്കിടക്കുന്ന കേബിളുകൾ ഉടൻ നീക്കം ചെയ്യണം'; നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചിയിൽ തൂങ്ങിക്കിടക്കുന്ന കേബിളുകൾ ഉടൻ തന്നെ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. കോർപ്പറേഷൻ, കെഎസ്ഇബി തുടങ്ങിയവർക്കാണ് നിർദ്ദേശം നൽകിയത്. അനധികൃതമായി നഗരത്തിൽ തൂങ്ങിക്കിടക്കുന്ന കേബിളുകൾ മൂലം അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ അടിയന്തര ഇടപെടൽ.

മുഴുവൻ കേബിളുകളും ആരുടെതെന്ന് തിരിച്ചറിയാൻ 10 ദിവസത്തിനകം ടാഗ് ചെയ്യണമെന്നും തുടർന്ന് അനധികൃതമാണണെന്നു കണ്ടെത്തുന്ന കേബിളിൽ 11-ാം ദിവസം മുതൽ നടപടി സ്വീകരിക്കണമെന്നുമാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com