ബ്രഹ്മപുരം തീപിടുത്തം; കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴചുമത്തി ഹരിത ട്രൈബ്യൂണൽ

ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിൽ സംസ്ഥാന സർക്കാരിനെ രൂഷമായി വിമർശിക്കുന്നുണ്ട്
ബ്രഹ്മപുരം തീപിടുത്തം; കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴചുമത്തി ഹരിത ട്രൈബ്യൂണൽ

കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴചുമത്തി ഹരിത ട്രൈബ്യൂണൽ. ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിക്ക് മുൻപാകെ തുക കെട്ടി വയ്ക്കണമെന്നാണ് ഉത്തരവ്. വിഷപ്പുക മൂലം ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി തുക വിനിയോഗിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. വായുവിൽ മാരക വിഷാംശം കണ്ടെത്തിയിട്ടുണ്ട്. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹരിത ട്രൈബ്യൂണൽ നിർദ്ദേശിക്കുന്നു.

ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിൽ സംസ്ഥാന സർക്കാരിനെ രൂഷമായി വിമർശിക്കുന്നുണ്ട്. തീ അണയ്ക്കുന്നതിൽ സർക്കാരും ഉദ്യോഗസ്ഥരും പൂർണ്ണമായും പരാജയപ്പെട്ടു. മാലിന്യനിർമാർജന ചട്ടങ്ങളോ സുപ്രീംകോടതി ഉത്തരവുകളോ കൃത്യമായി പാലിച്ചില്ലെന്നും എൻജിടി ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു.

അതേസമയം ഹരിത ട്രൈബ്യൂണൽ കൃത്യമായി വാദം കേട്ടില്ലെന്നും അപ്പീലിനു പോകുമെന്നും കൊച്ചി മേയർ അനിൽകുമാർ അറിയിച്ചു. കോർപ്പറേഷന് 100 കോടി പിഴ അടയ്ക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല, ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയുള്ള എൻജിടിയുടെ നിർദ്ദേശങ്ങൾ എല്ലാം പാലിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com