വിദ്യാഭാസ രംഗത്തെ നേട്ടം കാരണം കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നു; മുഖ്യമന്ത്രി

പൊതു വിദ്യാലയങ്ങളിൽ പശ്ചാത്തല സൗകര്യവും അധ്യായനവും മികവുറ്റതായതിന്‍റെ ഫലമായി 10 ലക്ഷം വിദ്യാർഥികൾ പുതുതായി വന്നു
വിദ്യാഭാസ രംഗത്തെ നേട്ടം കാരണം കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാഭാസ മേഖലയിൽ കേരളം നേറ്റമുണ്ടാക്കിയതിന്‍റെ പേരിൽ സംസ്ഥാനത്തിനു ലഭിക്കേണ്ട വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിദ്യാഭായ റിയാലിറ്റിഷോ ആയി ഹരിത വിദ്യാലയം മാറിയെന്നും ഷോ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഇത് പൊതു വിദ്യാഭാസരംഗത്ത് മികച്ച മാതൃക സൃഷ്ടിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതു വിദ്യാലയങ്ങളിൽ പശ്ചാത്തല സൗകര്യവും അധ്യായനവും മികവുറ്റതായതിന്‍റെ ഫലമായി 10 ലക്ഷം വിദ്യാർഥികൾ പുതുതായി വന്നു. മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കാരം നടപ്പാക്കും. പഠിച്ച അനുഭവം വച്ചു കൊണ്ട് ക്ലാസെടുത്താൽ മതിയാകില്ലെന്നും ന്യൂതന ആശയങ്ങൾക്കൊപ്പം ചരിത്രബോധവും പകർന്ന് നൽകണമെന്നും മുഖ്യമന്തി പരിപാടിയിൽ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com