മൺസൂൺ ബമ്പർ: 10 കോടി സ്വന്തമാക്കിയത് ഹരിതകർമസേനയിലെ 11 പേർ

ഇതു നാലാം തവണയാണ് സംഘം ബമ്പർ ടിക്കറ്റ് എടുക്കുന്നത്.
സമ്മാനാർഹരായ ഹരിതകർമ സേനാംഗങ്ങൾ
സമ്മാനാർഹരായ ഹരിതകർമ സേനാംഗങ്ങൾ
Updated on

തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്‍റെ മൺസൂൺ ബമ്പറിനർഹരായത് പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമസേനയിലെ 11 പേർ. പത്തു കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് പരപ്പനങ്ങാടിയിലെ സ്വകാര്യ ബാങ്കിൽ ഏൽപ്പിച്ചു. ഇതു നാലാം തവണയാണ് സംഘം ബമ്പർ ടിക്കറ്റ് എടുക്കുന്നത്.

ഇതിനു മുൻപ് ആയിരം രൂപ അടിച്ചിരുന്നു. ബമ്പർ അടിച്ചെങ്കിലും ഹരിത കർമ സേനയിൽ ജോലിയിൽ തുടരുമെന്നാം പതിനൊന്നു പേരുടെയും തീരുമാനം.

കഴിഞ്ഞ ദിവസമാണ് മൺസൂൺ ബമ്പർ നറുക്കെടുപ്പു നടന്നത്. MB 200261 എന്ന ലോട്ടറിക്കാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. 250 രൂപയായിരുന്നു ടിക്കറ്റ് വില.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com