ഹരിവരാസനം പുരസ്കാരം പി.കെ വീരമണി ദാസന്

ഹരിവരാസനം പുരസ്കാരം പി.കെ വീരമണി ദാസന്

സർവമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്
Published on

തിരുവനന്തപുരം: ഹരിവരാസനം പുരസ്കാരം തമിഴ് പിന്നണി ഗായകൻ പി.കെ വീരമണി ദാസന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ഈ മാസം 15നു ശബരിമല സന്നിധാനം ഓഡിറ്റോറിയത്തിൽ വച്ച് മന്ത്രി കെ രാധകൃഷ്ണനാണ് പുരസ്കാരം സമ്മാനിക്കുക.

സർവമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. കല്ലും മുള്ളും കാലുക്ക് മെത്തെ, മണികണ്ഠ സ്വാമി, ഇരുമുടി, സ്വാമിമാരേ അയ്യപ്പന്മാരേ തുടങ്ങി 6000 ത്തോളം ഗാനങ്ങൾ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്. ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എംജി രാജമാണിക്യം, ദേവസ്വം കമ്മീഷണർ സിഎൻ രാമൻ, പ്രൊഫ. പാൽകുളങ്ങര കെ അംബികാ ദേവി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്.

logo
Metro Vaartha
www.metrovaartha.com