"കഴുത്തുളുക്കിയ മന്ത്രി ഐസിയുവിൽ, പക്ഷേ, കത്രിക 50 വർഷം വയറ്റിൽ കിടന്നാലും ഒന്നും സംഭവിക്കില്ല": ഹർഷീന

"വിവിധ റിപ്പോർട്ടുകൾ തേടി ഏറ്റവും കൂടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ അങ്ങ് പ്രഖ്യാപിക്കും"
harsheena facebook post against veena george

Veena George | Harsheena

Updated on

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ കഴുത്തിന് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ച് കെ.കെ ഹർഷീന. പ്രതിഷേധക്കാരെ കണ്ട് പെട്ടെന്ന് തിരിഞ്ഞു നോക്കിയതിൽ കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രെച്ചറിലെടുക്കുന്നു.

ഐസിയുവിലാക്കുന്നു. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്യുന്നു. എന്നാൽ 50 വർഷം ഒരു കത്രിക വയറ്റിൽ കിടന്നാലും ഒരു പ്രശ്നവുമില്ല, ആർക്കെതിരേയും നടപടി‍യുമില്ലെന്നുമാണ് ഹർഷിക ഫെയ്സ് ബുക്കിൽ കുറിച്ചത്.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

പ്രതിഷേധക്കാരെ കണ്ട് പെട്ടെന്ന് തിരിഞ്ഞു നോക്കിയതിൽ കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രെച്ചറിലെടുക്കുന്നു. ഐസിയുവിലാക്കുന്നു. എം ആർ ഐ സ്‌കാനിന് വിധേയയാക്കുന്നു. ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നു….എന്തൊക്കെയാ? ….!!!! പക്ഷേ, ഒരു കത്രിക അഞ്ച് അല്ല 50 വർഷം വയറ്റിൽ കിടന്നാലും ഒന്നും സംഭവിക്കില്ലെന്നേ…. വേദന പോലും ഉണ്ടാവില്ല. ചികിത്സ വേണ്ട… ഒരു പ്രശ്നങ്ങളുമില്ല..! ചെയ്തവർക്കെതിരെ യാതൊരു നടപടിയും ഇല്ല …! വിവിധ റിപ്പോർട്ടുകൾ തേടി ഏറ്റവും കൂടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ അങ്ങ് പ്രഖ്യാപിച്ചേക്കാം…. എല്ലാം ആയി… അത്ര ഒക്കെ മതി…..നാടകമേ ഉലകം…!എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് പിഴവുകൾക്ക് ഒരു പരിഹാരമാവുക…….?!!!!……

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com