ഹര്‍ഷിന കേസില്‍ 750 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; രണ്ടു ഡോക്ടര്‍മാര്‍ അടക്കം നാലുപേര്‍ പ്രതികള്‍

കേസിൽ 60 സാക്ഷികളാണ് ഉള്ളത്
ഹർഷിന
ഹർഷിന

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. സംഭവത്തിൽ 2 ഡോക്‌ടർമാരും 2 നഴ്സുന്മാരുമാണ് പ്രതികൾ. 750 പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചക്.

കേസിൽ 60 സാക്ഷികളാണ് ഉള്ളത്. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളെജിൽ നിന്നാണെന്നും അന്വേഷണത്തിൽ വ്യക്തമായതായി അസിസ്റ്റന്‍റ് കമ്മീഷണർ വ്യക്തമാക്കി.

2017 ൽ നടത്തിയ എംആർഐ സ്കാനിങ്ങിലാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കണ്ടെത്തിയത്. വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് മെഡിക്കൽ കോളജിൽ നിന്ന് തന്നെയെന്നും മെഡിക്കൽ ബോർഡിന്റെ വാദം ശരിയല്ലെന്നും അസിസ്റ്റന്‍റ് കമ്മീഷണർ പറഞ്ഞു. ഉപകരണം കുടുങ്ങിയത് മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com