വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; 104 ദിവസം നീണ്ട സമരം അവസാനിപ്പിച്ച് ഹർഷിന

കുറ്റക്കാർക്കെതിരായ നടപടി സ്വീകരിക്കുക, നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയായിരുന്നു സമരം
ഹർഷിന
ഹർഷിന

കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളെജിന് മുൻപിൽ 104 ദിവസങ്ങളായി ഹര്‍ഷിന നടത്തിയ സമരം അവസാനിപ്പിച്ചു. ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത പൊലീസ് നടപടിക്ക് പിന്നാലെയാണ് സമരം അവസാനിപ്പിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങിയതായാണ് വിവരം.

കുറ്റക്കാർക്കെതിരായ നടപടി സ്വീകരിക്കുക, നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയായിരുന്നു സമരം. ഹര്‍ഷിനയെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ഐഎംസിഎച്ചില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയമാക്കിയ സംഘത്തിലെ രണ്ട് ഡോക്ടര്‍മാരേയും രണ്ട് നേഴ്സുമാരേയും പ്രതി ചേര്‍ത്ത് ഇന്നലെയാണ് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പിന്നാലെയാണ് സമരം അവസാനിപ്പിക്കാനുള്ള ഹർഷീനയുടെ തീരുമാനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com