ഇടുക്കിയിലെ ഹർത്താലിനിടെ ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങിയ ഡ്രൈവർക്ക് മർദനം; കേസ്

കട്ടപ്പനയിൽ തുറന്നു പ്രവർത്തിച്ച കടകൾ അടപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി
ഹർത്താൽ അനുകൂലികൾ വണ്ടി തടയുന്നു
ഹർത്താൽ അനുകൂലികൾ വണ്ടി തടയുന്നു
Updated on

പീരിമേട്: ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഇടുക്കിയിൽ ഇന്ന് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ നിരവധിയിടങ്ങളിൽ അക്രമം. ഏലപ്പാറയിൽ‌ ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനത്തിലെ ഡ്രൈവറെ ഹർത്താൽ അനുകൂലികൾ കയ്യേറ്റം ചെയ്തു. പീരിമേട് സ്വദേശി ബിനീഷ് കുമാറിനാണ് മർദനമേറ്റത്.

രാവിലെ പത്തു മണിയോടെ ഏലപ്പാറിയിൽ വച്ചായിരുന്നു സംഭവം. വാഹനം തടഞ്ഞു നിർത്തി ഹർത്താൽ അനുകൂലികൾ ബിനീഷിനെ അക്രമിക്കുകയായിരുന്നു. ബിനീഷിന്‍റെ പരാതിയിൽ പീരിമേട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

മാത്രമല്ല, കട്ടപ്പനയിൽ തുറന്നു പ്രവർത്തിച്ച കടകൾ അടപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഓണക്കാലത്ത് പ്രഖ്യാപിച്ച ഹർത്താൽ ബഹിഷ്ക്കരിച്ച് കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു. പൂപ്പാറക്ക് സമീപം ബിഎൽ റാവ്, തോപ്രാംകുടി, മുരിക്കാശ്ശേരി, കട്ടപ്പന തുടങ്ങി വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.

1964, 1993 ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമാണ നിരോധനം പിൻവലിക്കുക, പട്ടയ വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com